#stabbed | സ​ഹോ​ദ​ര​ങ്ങ​ളെ​യും സു​ഹൃ​ത്തി​നെ​യും കു​ത്തി​പ്പരി​ക്കേ​ൽ​പിച്ച യു​വാ​വ്​ പിടിയിൽ

#stabbed | സ​ഹോ​ദ​ര​ങ്ങ​ളെ​യും സു​ഹൃ​ത്തി​നെ​യും കു​ത്തി​പ്പരി​ക്കേ​ൽ​പിച്ച യു​വാ​വ്​ പിടിയിൽ
Dec 25, 2024 01:03 PM | By VIPIN P V

പ​ത്ത​നം​തി​ട്ട: ( www.truevisionnews.com ) സ​ഹോ​ദ​ര​ങ്ങ​ളെ​യും സു​ഹൃ​ത്തി​നെ​യും ക​ത്തി​കൊ​ണ്ട് കു​ത്തി​യും വെ​ട്ടി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ.

തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ക​ദ​ളി​മം​ഗ​ലം അ​മ്പ​ല​ത്തി​ന് സ​മീ​പം പ്ലാ​വേ​ലി​ൽ വീ​ട്ടി​ൽ പി.​ആ​ർ. അ​ർ​ജു​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ തി​രു​വ​ല്ല സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന്​ കേ​സി​ലും കോ​ട്ട​യം വാ​ക​ത്താ​നം സ്റ്റേ​ഷ​നി​ൽ ര​ണ്ട്​ കേ​സി​ലും പ്ര​തി​യാ​യി​ട്ടു​ണ്ട്.

ഇ​വ​യി​ൽ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. കു​റ്റ​പ്പു​ഴ ആ​റ്റു​മാ​ലി​ൽ വീ​ട്ടി​ൽ സു​ജു​കു​മാ​റാ​ണ് ഒ​ന്നാം പ്ര​തി, ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

ഞാ​യ​ർ രാ​ത്രി തി​രു​വ​ല്ല മ​ഞ്ഞാ​ടി എ.​വി.​എ​സ് ഫ്ലാ​റ്റി​ന് സ​മീ​പം കാ​റി​ലെ​ത്തി​യ മ​ഞ്ഞാ​ടി ആ​മ​ല്ലൂ​ർ ദേ​ശ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ, സ​ഹോ​ദ​ര​ൻ രാ​ഹു​ൽ, സു​ഹൃ​ത്ത് അ​ഖി​ലേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

അ​ർ​ജു​നും ഒ​ന്നാം പ്ര​തി​യും ചേ​ർ​ന്ന് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം വി​ളി​ച്ചു. കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ഗോ​കു​ലി​നെ​യും രാ​ഹു​ലി​നെ​യും അ​ഖി​ലേ​ഷി​നെ​യും ക​ത്തി​കൊ​ണ്ടും ക​ല്ലു​കൊ​ണ്ടും ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ർ​ജു​ൻ ക​യ്യി​ലി​രു​ന്ന ക​ത്തി​കൊ​ണ്ട് അ​ഖി​ലേ​ഷി​നെ​യാ​ണ് ആ​ദ്യം കു​ത്തി​യ​ത്. പു​റ​ത്താ​ണ് കു​ത്ത് കൊ​ണ്ട​ത്.

രാ​ഹു​ലി​ന്റെ ത​ല​ക്ക് കു​ത്തേ​റ്റു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഗോ​കു​ലി​നെ പി​ന്നീ​ട് കു​ത്തി​യും വെ​ട്ടി​യും അ​ർ​ജ്ജു​ൻ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ത​ല​ക്കും മൂ​ക്കി​നും ഗു​രു​ത​ര മു​റി​വു​ക​ൾ സം​ഭ​വി​ച്ചു. ഒ​ന്നാം പ്ര​തി ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും, ഇ​രു​വ​രും ചേ​ർ​ന്ന് മൂ​വ​രെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് കേ​സ്.

പ​രി​ക്കേ​റ്റ​വ​രും അ​ർ​ജു​നു​മാ​യി ര​ണ്ട് മാ​സം മു​മ്പ് തി​രു​വ​ല്ല​യി​ലെ ബാ​റി​ൽ വ​ച്ച് സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ വി​രോ​ധം കാ​ര​ണ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഗോ​കു​ലി​ന്റെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വ​ധ​ശ്ര​മ​ത്തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. സു​നി​ൽ കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ർ​ജു​ൻ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന​റി​ഞ്ഞ്​ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു.

തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ ഹ​രി​കൃ​ഷ്ണ​ൻ, എ.​എ​സ്.​​ഐ​മാ​രാ​യ ജോ​ജോ ജോ​സ​ഫ്, ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ഖി​ലേ​ഷ്, എം.​എ​സ്. മ​നോ​ജ്‌ കു​മാ​ർ, ടി. ​സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

#Young #man #arrested #stabbing #brothers #friend

Next TV

Related Stories
#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Dec 26, 2024 12:01 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും...

Read More >>
#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

Dec 25, 2024 11:54 PM

#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു...

Read More >>
#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

Dec 25, 2024 11:20 PM

#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു...

Read More >>
#MTVasudevanNair |   'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി  സജി ചെറിയാൻ

Dec 25, 2024 11:09 PM

#MTVasudevanNair | 'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി സജി ചെറിയാൻ

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി...

Read More >>
#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

Dec 25, 2024 11:06 PM

#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്‍റെ...

Read More >>
#arrest |  കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 11:05 PM

#arrest | കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ...

Read More >>
Top Stories