#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും
Dec 25, 2024 06:59 AM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) എസ് വൈ എസ് കേരള യുവജന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ ആമ്പല്ലൂര്‍ നൂറുല്‍ ഉലമ നഗരിയില്‍ നടക്കും.

10,000 സ്ഥിരം പ്രതിനിധികളും പ്രതിദിനം 25000 അതിഥി പ്രതിനിധികളും പങ്കെടുക്കും.

ആറുവേദികളിലായി നടക്കുന്ന സമ്മേളനം രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ വികസനത്തിനായുള്ള ക്രിയാത്മക ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കും.

രാജ്യത്തെ മുസ്ലിം ജീവിതവും യുവാക്കളുടെ പുരോഗതിയും പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ നാഷനല്‍ സെമിനോസിയം, സാംസ്‌കാരിക സംവാദങ്ങള്‍ എന്നീ ഉപസമ്മേളനങ്ങളും യുവത്വത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ ഭാവിയും അവസരങ്ങളും പ്രമേയമാക്കി സംഘടിപ്പിക്കുന്ന എന്‍ജെന്‍ എക്‌സ്‌പോയും സമ്മേളനത്തിലെ സുപ്രാധന ഉള്ളടക്കമാകും.

വിവിധ സെഷനുകളിലായി ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, വിദഗ്ധര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പണ്ഡിതന്‍മാര്‍ സംബന്ധിക്കും. ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന സംഘടനയുടെ പ്ലാറ്റിനം ഇയര്‍ പരിപാടികളുടെ സമാപനമായാണ് കേരള യുവനജന സമ്മേളനം നടക്കുന്നത്.

27ന് ഉച്ചകഴിഞ്ഞ് നാലിന് പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹ്‌യ റോഡസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃഭാഷണം നടത്തും.

റവന്യൂമന്ത്രി കെ രാജന്‍, ബെന്നി ബഹനാന്‍ എംപി, ഉത്തര്‍പ്രദേശ് മുന്‍മന്ത്രി നവീന്‍കുമാര്‍ പ്രസംഗിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും.

28ന് ഉച്ച കഴിഞ്ഞ് 4.30ന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

അഡ്വ. ഹാരിസ് ബീരാന്‍ എംപി പ്രഭാഷണം നടത്തും. കെകെ രാമചന്ദ്രന്‍ എം എല്‍ എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി സംബന്ധിക്കും.

വൈകുന്നേരം 6.30ന് ഹെറിറ്റേജ് കോണ്‍ഫറന്‍സ് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.

ഡോ. റജബ് സെന്‍തുര്‍ക്ക് തുര്‍ക്കി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹകീം നഹ, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി സംസാരിക്കും.

28ന് രാവിലെ 10ന് ധനാത്മക യുവത്വം എന്ന വിഷയത്തില്‍ ഡോ. ശശി തരൂര്‍ എംപിയും 29ന് ഉച്ച കഴിഞ്ഞ് മൂന്നിന് സാമൂഹിക പ്രവര്‍ത്തനത്തിന്റെ രചനാത്മകത എന്ന വിഷയത്തില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പ്രഭാഷണം നടത്തും.

29ന് വൈകുന്നേരം 6.30ന് സമാപന സമ്മേളനം ജോര്‍ദാന്‍ പണ്ഡിതന്‍ ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, കെസി വേണുഗോപാല്‍ എംപി, പത്മശ്രീ എംഎ യൂസുഫലി എന്നിവര്‍ അതിഥികളാകും.

പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് ഫസല്‍ തങ്ങള്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സംസാരിക്കും.

സമ്മേളനത്തിലെ പുസ്തകമേള 26ന് വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മ്ന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്ന രണ്ടു ദിവസത്തെ ഫ്യൂച്ചര്‍ കേരള സമ്മിറ്റ് 28ന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളില്‍ എസി മൊയ്തീന്‍ എംഎല്‍എ, സിപി ജോണ്‍, കെവി മനോജ്, ഡോ. ദാഹര്‍ മുഹമ്മദ്, കെ സഹദേവന്‍, കെ വി മനോജ്, രാംമോഹന്‍ പാലിയത്ത്, ബാബു രാമചന്ദ്രന്‍, മുസ്ഥഫ പി എറായ്ക്കല്‍ സംവദിക്കും.

നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ് 28ന് രാവിലെ 10.30ന് ശാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകള്‍ക്ക് ഡോ. റജബ് സെന്‍തുര്‍ക്ക്, ഡോ. അഫിഫി അല്‍ ആകിതി (ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി), ഡോ. വികാസ് മധുസൂദനന്‍ (ഐഐടി ഗുവാഹത്തി), ഡോ. സഫീര്‍ (റോയല്‍ യൂണിവേഴ്‌സിറ്റി ലണ്ടന്‍), ഡോ. നദീം (ഐബിഎം ഇന്ത്യ), ഡോ. സലാഹുദ്ദീന്‍ പി, ഹുസൈന്‍ നൂറുദ്ദീന്‍ കുഞ്ഞു, ഡോ. ശെഫി എ ഇ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി) എന്നിവര്‍ നേതൃത്വം നല്‍കും.

കേരള മുസ്‌ലിം ചരിത്രം വിശകലന വിധേയമാക്കുന്ന ഹിസ്റ്ററി ഇന്‍സൈറ്റ് 29ന് രാവിലെ 10.30ന് പി ബാലചന്ദ്രന്‍ എംല്‍എ ഉദ്ഘാടനം ചെയ്യും.

ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വിനില്‍ പോള്‍, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ദ്വിദിന യംഗ് ഇന്ത്യാ സെമിനോസിയം 28 രാവിലെ 10ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

മുഫ്തി ഫാറൂഖ് ഹുസൈന്‍ മിസ്ബാഹി ജമ്മുകാശ്മീര്‍, മിര്‍സാ മന്‍സൂര്‍ രാജസ്ഥാന്‍, ഹസ്രത്ത് മുഹമ്മദ് ഫാസില്‍ റിസ്‌വി കര്‍ണാടക, ശൈഖ് മന്‍സൂര്‍ ആന്ധ്രപ്രദേശ്, നദീം ഫാറൂഖി യുപി, പ്രൊഫ. മുഹമ്മദ് ഗുല്‍റാസ് (അലിഗഡ് യൂനിവേഴ്‌സിറ്റി), അഡ്വ. ശാഹുല്‍ ബാംഗ്ലൂര്‍, ആരിഫ് ഖനായി ജമ്മുകാശ്മീര്‍, ഖാലിദ് അയ്യൂബ് രാജസ്ഥാന്‍, ഡോ. അഹ്‌മദ് അലിഗഡ് വിഷയാവതരണം നടത്തും.

പിണറായി വിജയന്‍ (ബഹു. മുഖ്യമന്ത്രി)

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

വി ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

പി.കെ.കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

പത്മശ്രീ ഡോ. എം എ യൂസഫലി

കെ. രാജന്‍ (റവന്യൂ വകുപ്പ് മന്ത്രി)

എം ബി രാജേഷ് (തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി)

വി അബ്ദുറഹ്‌മാന്‍ (ഹജ്ജ്, വഖഫ് കാര്യമന്ത്രി)

സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

കെ സി വേണുഗോപാല്‍ എംപി

ഡോ. ശശി തരൂര്‍ എം പി

കെ. രാധാകൃഷ്ണന്‍ എംപി

ബെന്നി ബഹനാന്‍ എം പി

ഹാരിസ് ബീരാന്‍ എം പി

ശാഫി പറമ്പില്‍ എംപി

ഡോ. റജബ് സെന്‍തുര്‍ക് (തുര്‍ക്കിയ:)

ഡോ. യഹിയ റോഡസ് (യു എസ് എ)

ഡോ. അഫീഫി അല്‍ ആഖിദി ( ഓക്‌സ്‌ഫോഡ് യുനിവേഴ്‌സിറ്റി)

ഡോ. ഔന്‍ മുഈന്‍ അല്‍ ഖദൂമി (ജോര്‍ദാന്‍)

ഡോ. വികാസ് മധുസൂദനന്‍ (ഐഐടി ഗുവാഹത്തി)

ഡോ. സഫീര്‍ (റോയല്‍ യൂണിവേഴ്‌സിറ്റി ലണ്ടന്‍)

ഡോ. നദീം (ഐബിഎം ഇന്ത്യ),

ഡോ. ശെഫി എ ഇ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി)

കെ.കെ രാമചന്ദ്രന്‍ എം എല്‍ എ

പി ബാലചന്ദ്രന്‍ എം എല്‍ എ

എന്‍ കെ അക്ബര്‍ എം എല്‍ എ

എ സി മൊയ്തീന്‍ എം എല്‍ എ

പ്രൊഫ സി രവീന്ദ്രനാഥ്

ഡോ. വെങ്കിടേഷ് രാമകൃഷ്ണന്‍

ഡോ.ഗള്‍ഫാര്‍ മുഹമ്മദലി



#SYSKeralaYouthConference #begin #December #Amballur

Next TV

Related Stories
മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

Jul 19, 2025 07:09 AM

മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം...

Read More >>
അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Jul 19, 2025 06:23 AM

അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

Read More >>
മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

Jul 19, 2025 06:17 AM

മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്...

Read More >>
തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jul 19, 2025 05:59 AM

തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 18, 2025 10:27 PM

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
Top Stories










//Truevisionall