ചാലക്കുടി: ( www.truevisionnews.com ) വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.
വെള്ളാങ്കല്ലൂർ സ്വദേശി നടുവളപ്പിൽ പ്രജിത്താണ് (42) അറസ്റ്റിലായത്. 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
2018ലാണ് സംഭവം. പീഡനത്തിനിരയാക്കിയ പ്രതി പിന്നീട് പലപ്പോഴായി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയപ്പെടുത്തുകയായിരുന്നു.
ഇതിന് പുറമേ പല ഘട്ടങ്ങളിലായി പണവും കടം വാങ്ങി.
പണയംവെച്ച സ്വർണം തിരികെ കിട്ടണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി.
തുടർന്നാണ് പരാതി നൽകിയത്. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
#busdriver #who #raped #housewife #took #arrested