#PVSindhu | പി.വി. സിന്ധു വിവാഹിതയായി,വരൻ ഉറ്റസുഹൃത്ത് വെങ്കടദത്ത സായി

#PVSindhu | പി.വി. സിന്ധു വിവാഹിതയായി,വരൻ ഉറ്റസുഹൃത്ത് വെങ്കടദത്ത സായി
Dec 23, 2024 05:12 PM | By akhilap

(truevisionnews.com) ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ്‌ സ്വദേശിയായ ഉറ്റസുഹൃത്തും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായിയാണ്‌ വരൻ.

രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം.

രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടെന്നും ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ നേരത്തേ അറിയിച്ചിരുന്നു.

വെള്ളിയാഴ്‌ചമുതൽ വിവാഹച്ചടങ്ങുകൾ തുടങ്ങിയിരുന്നു. 24ന്‌ വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസത്കാരം നടക്കും. വിവാഹശേഷം സിന്ധു ജനുവരിയിൽ വീണ്ടും കളത്തിൽ സജീവമാകുമെന്നാണ് വിവരം.

വിവാഹചടങ്ങിൽ സെലബ്രിറ്റികളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തതായാണ് വിവരം. വിവാഹത്തിന്‍റെ ചിത്രങ്ങൾ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്സിൽ പങ്കുവെച്ചു.





#PVSindhu #got #married #groom #best #friend #VenkatadattaSai

Next TV

Related Stories
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories