#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം

#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം
Dec 22, 2024 03:13 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) മദ്യലഹരിയിൽ രണ്ടാം നിലയിൽ നിന്ന് ചാടിയ പൊലീസുകാരൻ വീണത് മതിലിൽ സ്ഥാപിച്ച ഇരുമ്പ് കമ്പികളിലേക്ക്.

പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയ 30കാരന് ദാരുണാന്ത്യം. ചെന്നൈയിലെ കെ കെ നഗറിലാണ് സംഭവം. സെൽവകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

മിഴ്നാട് വൈദ്യുതി വകുപ്പിലെ എൻജിനീയറായ സഹോദരനും ചെങ്കൽപേട്ടിലെ വനിതാ കോടതിയിലെ ജഡ്ജുമായ സഹോദര ഭാര്യയ്ക്കും ഒപ്പമായിരുന്നു സെൽവകുമാർ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി 9.30ഓടെ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി സഹോദരനുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ വീട്ടിലെ സാധനങ്ങൾ എല്ലാം അടിച്ച് തകർത്തു.

പിന്നാലെ ടെറസിലെത്തിയ ടെറസിലുണ്ടായിരുന്ന വസ്തുക്കളും തകർത്തു. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതിരുന്ന സഹോദരൻ ഇതോടെ പൊലീസിലും അയൽക്കാരേയും സഹായത്തിന് വിളിച്ചു.

വീട്ടിലേക്ക് എത്തിയ ആളുകൾ വാതിൽ തുറക്കാൻ ശ്രമിക്കുകയും പൊലീസുകാരനോട് താഴേയ്ക്ക് ഇറങ്ങി വരാനും ആവശ്യപ്പെട്ടു. പൊലീസ് കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് മനസിലായ പൊലീസുകാരൻ വീടിന്റെ രണ്ടാം നിലയിലെ പാരപ്പെറ്റിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

എന്നാൽ ഗേറ്റിന് പുറത്തേക്ക് ചാടിയ 30കാരൻ വീണത് മതിലിൽ വച്ചിരുന്ന ഇരുമ്പ് കമ്പികളിലേക്കായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം ഇരുമ്പ് കമ്പി കുത്തിക്കയറി ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെകെ നഗറിൽ തന്നെയുള്ള ഇഎസ്ഐ ആശുപത്രിയിലാണ് പൊലീസുകാരനെ എത്തിച്ചത്. നാല് സഹോദരന്മാരിൽ നാലാമനാണ് സെൽവകുമാർ. ഇയാളുടെ മറ്റ് രണ്ട് സഹോദരന്മാർ വില്ലുപുരത്ത് കർഷകരാണ്.

ചെന്നൈയിലെ സെമ്പിയം പൊലീസ് സ്റ്റേഷനിലെ ലോ ആൻഡ് ഓർഡർ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മദ്യ ലഹരിയിൽ കൊല്ലപ്പെട്ടത്. പാരപ്പെറ്റിൽ നിന്ന് രണ്ട് അടി മാത്രമുള്ള മതിൽ ചാടിക്കടക്കാമെന്ന ധാരണയാണ് ഇയാൾ താഴേയ്ക്ക് ചാടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

#policeman #jumped #from #second #floor #house #intoxicated #30year #old #man #met #tragic #end #after #climbing #through #iron #wire

Next TV

Related Stories
#bomb | വേർപിരിഞ്ഞതിന് പ്രതികാരം; മുൻ ഭാര്യയുടെ വീട്ടിൽ റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടിച്ച് യുവാവ്

Dec 22, 2024 08:47 PM

#bomb | വേർപിരിഞ്ഞതിന് പ്രതികാരം; മുൻ ഭാര്യയുടെ വീട്ടിൽ റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടിച്ച് യുവാവ്

തന്റെ ഭാര്യ വേർപിരിയാൻ കാരണം ഭാര്യയുടെ സുഹൃത്തും പിതാവും സഹോദരനുമാണ് അതിനാൽ അവരെ കൊല്ലണം എന്നായിരുന്നു ഇയാൾ...

Read More >>
#Accident | വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ അപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും ചെന്നൈയിൽ മരിച്ചു

Dec 22, 2024 07:59 PM

#Accident | വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ അപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും ചെന്നൈയിൽ മരിച്ചു

മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും സംഭവസ്ഥലത്തു...

Read More >>
#fire | കുടിലിന് തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു

Dec 22, 2024 07:24 PM

#fire | കുടിലിന് തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു

കൊച്ചുമകളായ അനുഷ്‌ക (5) ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ്...

Read More >>
 #accident | രണ്ടു കുട്ടികളടക്കം ആറ് മരണം; ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മറ്റൊരു കാർ പെട്ടെന്ന് വേഗം കുറച്ചത് അപകടത്തിനിടയാക്കിയെന്ന് പൊലീസ്

Dec 22, 2024 05:22 PM

#accident | രണ്ടു കുട്ടികളടക്കം ആറ് മരണം; ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മറ്റൊരു കാർ പെട്ടെന്ന് വേഗം കുറച്ചത് അപകടത്തിനിടയാക്കിയെന്ന് പൊലീസ്

മുമ്പിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് കണ്ടെയ്നർ നിയന്ത്രണംവിട്ടതെന്ന് ഡ്രൈവർ ആരിഫ് പൊലീസിനോട്...

Read More >>
#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ

Dec 22, 2024 03:06 PM

#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ

ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും...

Read More >>
#accident |  റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു,  നാലുവയസുകാരന് ദാരുണാന്ത്യം

Dec 22, 2024 02:41 PM

#accident | റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു, നാലുവയസുകാരന് ദാരുണാന്ത്യം

വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ്...

Read More >>
Top Stories