ഗുജറാത്ത്: (truevisionnews.com) മുൻഭാര്യയുടെ വീട്ടിലേക്ക് ഓൺലൈനിൽ നിന്നും പഠിച്ച് നിർമിച്ച ബോബ് പൊട്ടിച്ച ആൾ പിടിയിൽ. ബോബ് പൊട്ടി മുൻ ഭാര്യയുടെ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു.
രൂപേന്ദർ റാവു എന്ന 44കാരനാണ് വേർപിരിഞ്ഞ ഭാര്യയുടെ വീട്ടിലേക്ക് ബോംബ് നിർമിച്ച് അയച്ച് അക്രമം നടത്തിയത്. ഗുജറാത്ത് സബർമതിയിലാണ് സംഭവം.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഭാര്യയിൽ നിന്ന് പിരിഞ്ഞ യുവാവ് പ്രതികാരത്തിനായി ആഗ്രഹിച്ചിരുന്നു. തന്റെ ഭാര്യ വേർപിരിയാൻ കാരണം ഭാര്യയുടെ സുഹൃത്തും പിതാവും സഹോദരനുമാണ് അതിനാൽ അവരെ കൊല്ലണം എന്നായിരുന്നു ഇയാൾ കരുതിയിരുന്നത്.
തുടർന്ന് ഇയാൾ ബോംബ് ഒരു സുഹൃത്ത് വഴി ഭാര്യയുടെ വീട്ടിലേത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തിനാണ് ബോബ് പൊട്ടിയത്. സ്‌ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഉടൻ അന്വേഷണമാരംഭിച്ച പൊലീസിന് രൂപേന്ദർ റാവുവിനെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.
നാല് മാസമായി യുവാവ് ഓൺലൈനായി ബോംബ് നിരീക്ഷണത്തെക്കുറിച്ച് പഠിച്ചതായി പൊലീസ് കണ്ടെത്തി. ബോംബ് പൊട്ടിച്ച് കുടുംബത്തെ നശിപ്പിക്കുകയും ഭാര്യയെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം.
യുവാവിനും സുഹൃത്തിനുമെതിരെ നടത്തിയ തുടരന്വേഷണത്തിൽ യുവാവിന്റെ കാറിൽ നിന്ന് രണ്ട് ബോംബുകൾ കൂടി പൊലീസ് കണ്ടെടുത്തു. സൾഫറും വെടിമരുന്നും വൈദ്യുത സർക്യൂട്ടുകളും ഉപയോഗിച്ചായിരുന്നു ബോംബ് നിർമിച്ചത്.
ഇത് കൂടാതെ ബോബുകളിൽ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കാവുന്ന സംവിധാനവും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കാറിൽ നിന്ന് യുവാവ് തന്നെ നിർമിച്ച ഒരു തോക്കും തിരകളും കണ്ടെത്തി.
കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്നതിനാൽ ബോംബ് സ്‌ക്വാഡ് എത്തി ബോംബുകൾ നിർവീര്യമാക്കി.
#man #who #broke #bob #made #learning #online #his #exwife's #house #arrested.