ചെന്നൈ: ( www.truevisionnews.com ) പള്ളിക്കരണൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു.
ചെന്നൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
#Accident #while #returning #weekendcelebration #Malayali #softwareengineer #friend #passedaway #Chennai