വഡോദര: (truevisionnews.com) വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 211 റൺസ് ജയം.
315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 103 റൺസിന് പുറത്താകുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഒപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് പടുത്തുയർത്തിയ 110 റൺസിന്റെ ഉജ്ജ്വല കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ അടിത്തറ.
102 പന്തിൽ നിന്ന് മന്ഥാന 13 ബൗണ്ടറികളുടെ അകമ്പടിയിൽ 91 റൺസെടുത്തപ്പോൾ 69 പന്തിൽ നിന്നായിരുന്നു പ്രതികയുടെ 40 റൺസ്.
പിന്നാലെ ബാറ്റുമായി ഇറങ്ങിയ ഹർലീൻ ദിയോൾ 50 പന്തിൽ 44 റൺസ് കുറിച്ചു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (23 പന്തിൽ 34), വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്റെയും (13 പന്തിൽ 26), ജമീമ റൊഡ്രിഗസിന്റെയും (19 പന്തിൽ 31) വെടിക്കെട്ടാണ് സ്കോർ 300 കടത്തിയത്.
വിൻഡീസ് നിരയിൽ ഷീമെയ്ൻ കാംബെല്ലെയുടെ 21 റൺസ് മാത്രമായിരുന്നു എടുത്തുപറയാവുന്ന പ്രകടനം.
#Indian #Womens #win #West Indies