പത്തനംതിട്ട: (truevisionnews.com) ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിതാവളത്തുള്ള വാട്ടർ ടാങ്കിന് സമീപമാണ് രാജവെമ്പാലയെ കണ്ടത്.
തുടർന്ന് വനംവകുപ്പെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് മരപൊത്തിൽ കേറി ഒളിച്ചു. ഇടയിൽ പാമ്പിൻ്റെ വാലിൽ പിടി ലഭിച്ചെങ്കിലും പിടികൂടാനായില്ല.
നിലവിൽ പൊത്തിനുള്ളിൽ കഴിയുന്ന പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്. ഇതിനായി വനം വകുപ്പിൻ്റെ വലിയ സന്നാഹം തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.
#king #cobra #found #sabarimala #Panditathavalam.