Dec 22, 2024 03:35 PM

തിരുവനന്തപുരം: ( www.truevisionnews.com ) സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിമർശനം. എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു.

വനിത പ്രതിനിധിയാണ് വിമർശനമുയർത്തിയത്.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതി കിട്ടുന്നില്ല. ഗോവിന്ദന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണം. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ല. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വനിതാ പ്രതിനിധി വിമർശിച്ചു.

വനിതകളെ പാർട്ടിയിൽ തഴയുകയാണ്. പദവിയിൽ എത്തിയ സ്ത്രീകളുടെ എണ്ണം സെക്രട്ടറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പാർട്ടിയുടെ പ്രധാന പദവികളിലേക്ക് സ്ത്രീകളെ കൊണ്ടുവരാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല.

നിശ്ചിത പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണെമെന്ന സർക്കുലർ ഇറക്കാനുള്ള ആർജവം പാർട്ടിക്കുണ്ടോ എന്ന ചോദ്യവും വനിതാ പ്രതിനിധി മുന്നോട്ടുവെച്ചു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു. അതേസമയം, വിമർശനങ്ങൾക്കുള്ള മറുപടി പാർട്ടി നാളെ നൽകുമെന്നാണ് വിവരം.



#criticism #thiruvananthapuram #cpm #district #conference

Next TV

Top Stories