Dec 22, 2024 06:28 AM

തിരുവനന്തപുരം: (truevisionnews.com) സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്ക് രൂക്ഷവിമര്‍ശനം. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്നാണ് പരാമർശം.

യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും തെറ്റായ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്എഫ്‌ഐയില്‍ ശക്തമായ ഇടപെടല്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

ഡിവൈഎഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. യൂണിറ്റുകള്‍ നിശ്ചലമെന്നും ചലിപ്പിക്കാന്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവജന സംഘടന ചാരിറ്റി സംഘടനയായി മാറിയെന്നും വിമര്‍ശനമുണ്ട്.

ബഹുജന സംഘടനകളിലെ അംഗത്വക്കണക്ക് വ്യാജമെന്ന് പരമാര്‍ശമുണ്ട്. ബഹുജന സംഘടനകളില്‍ ലക്ഷക്കണക്കിന് അംഗത്വം ഉണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുന്നില്ല. അംഗത്വ കണക്ക് വ്യാജമാണെന്ന് കരുതേണ്ടി വരുമെന്നും ചര്‍ച്ചയില്‍ വിമര്‍ശന ഉയര്‍ന്നു.

ലോകത്തെവിടെയും മുസ്ലീം ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിഷേധിക്കാറുണ്ടെന്നും പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അജിത് കുമാറിനെ ഡിജിപി ആക്കാന്‍ പാടില്ലായിരുന്നു.

കോടതി വഴി വന്നാലും പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഇപ്പോഴത്തേത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നടപടിയെന്നും വിമര്‍ശമുണ്ട്.

#Continuity #governance #caused #organizational #weakness #strong #intervention #SFI #DYFI #charity #organization.

Next TV

Top Stories