#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു
Dec 21, 2024 10:49 PM | By VIPIN P V

മറയൂർ : ( www.truevisionnews.com ) കാന്തല്ലൂർ പഞ്ചായത്തിലെ പെരടിപള്ളം വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു.

കോയമ്പത്തൂർ ഉക്കടം വൈശാൽ വീഥി വണ്ണാർചന്ത് സ്വദേശി പി.മുരുകന്റെ മകൻ എം.അയ്യനാർ മൂർത്തിയാണ് (39) മരിച്ചത്.

കോയമ്പത്തൂർ പീളമേട് തിരുമല വെങ്കിടേശ്വര ട്രേഡേഴ്സിലെ ജീവനക്കാർക്കൊപ്പം കാന്തല്ലൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അയ്യനാർ.

പെരടിപള്ളം വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം.

വെള്ളച്ചാട്ടത്തിൽ തനിയെ കുളിച്ചു കൊണ്ടിരുന്ന അയ്യനാറിനെ കാണാതാകുകയായിരുന്നു.

സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടിയെത്തി കയത്തിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ അയ്യാനാറിനെ കണ്ടെത്തിയത്.

ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന നടത്തി.

മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

#Fell #died #bathing #young #tourist #drowned

Next TV

Related Stories
#wastedumpissue | തിരുനെൽവേലിയിലെ മാലിന്യം കേരളം നീക്കം ചെയ്യും; ആക്ഷൻ പ്ലാൻ രൂപീകരിച്ച് സർക്കാർ

Dec 22, 2024 09:15 AM

#wastedumpissue | തിരുനെൽവേലിയിലെ മാലിന്യം കേരളം നീക്കം ചെയ്യും; ആക്ഷൻ പ്ലാൻ രൂപീകരിച്ച് സർക്കാർ

ഇന്നുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യാനാണ് സർക്കാർ ആലോചന....

Read More >>
#died | ഷാബ ഷെരീഫിന്റെ കൊലപാതകം; ഒളിവിലായിരുന്ന യുവാവ് മരിച്ചതായി വിവരം

Dec 22, 2024 09:12 AM

#died | ഷാബ ഷെരീഫിന്റെ കൊലപാതകം; ഒളിവിലായിരുന്ന യുവാവ് മരിച്ചതായി വിവരം

ഫാസിൽ ഗോവയിലായിരുന്നെന്ന് തെളിഞ്ഞതോടെ ഷമീമും ഗോവയിലുണ്ടാവുമെന്നാണ് പൊലീസ്...

Read More >>
#MTVasudevannair | എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല, നേരിയ പുരോ​ഗതി

Dec 22, 2024 09:03 AM

#MTVasudevannair | എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല, നേരിയ പുരോ​ഗതി

വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു...

Read More >>
 #Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Dec 22, 2024 08:52 AM

#Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച...

Read More >>
#MRAjithKumar | അനധികൃത സ്വത്ത്​ സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

Dec 22, 2024 08:49 AM

#MRAjithKumar | അനധികൃത സ്വത്ത്​ സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

വിജിലൻസ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം...

Read More >>
#stabbed | കണ്ണൂർ സ്വദേശിക്ക് കുത്തേറ്റു; മദ്യലഹരിയിൽ കമ്പി കൊണ്ട് തലയിൽ കുത്തിയ പ്രതി പിടിയിൽ

Dec 22, 2024 08:44 AM

#stabbed | കണ്ണൂർ സ്വദേശിക്ക് കുത്തേറ്റു; മദ്യലഹരിയിൽ കമ്പി കൊണ്ട് തലയിൽ കുത്തിയ പ്രതി പിടിയിൽ

തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ...

Read More >>
Top Stories