കാക്കനാട്: (truevisionnews.com) ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്.
പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കാനുള്ള ഉത്തരവിൽ, നടപടിയെടുക്കാത്ത തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണമുണ്ടായത്.
കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിലെ ഒരു പരിപാടിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
ഈ പരിപാടിയുടെ പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടപ്പോൾതന്നെ അത് നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നതാണ്.
എന്നാൽ, ഈ പോസ്റ്ററുകൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള സൈബർ ആക്രമണം.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, കലാപമുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.
#Cyber #attack #Justice #DevanRamachandran #Cyber #police #case