#arrest | സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; കാമുകിയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ പിടിയിൽ

#arrest | സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ  നിർബന്ധിച്ചു; കാമുകിയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ പിടിയിൽ
Dec 21, 2024 06:22 AM | By Jain Rosviya

ബംഗളുരു: (truevisionnews.com) സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. 32കാരിയായ ഒരു സ്ത്രീ പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്.

കുറച്ച് വർഷം മുമ്പ് ബന്ധം പരിചയപ്പട്ട ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് യുവതി അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി.

പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ തന്റെ സുഹൃത്തായ ഹേമന്ദ് എന്നയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമത്രെ.

പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്.

ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നു. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബംഗളുരു പൊലീസ് അറിയിച്ചു.

#Forced #have #sex #friend #Two #youths #arrested #threatening #girlfriend

Next TV

Related Stories
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

Dec 21, 2024 02:15 PM

#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ...

Read More >>
#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

Dec 21, 2024 01:54 PM

#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയിലാണ് സംഭവം. ആശാവർക്കർ കൂടിയായ 32കാരിയാണ് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായി...

Read More >>
Top Stories

Entertainment News