കോഴിക്കോട്: ( www.truevisionnews.com ) എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനെതിരേ മന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിസഭയിലെ മെക്കാനിസത്തില്‍ മുഖ്യമന്ത്രിക്ക് റോള്‍ ഉണ്ട്.
അക്കാര്യം സംസ്ഥാന നേതൃത്വം വേണ്ടത്ര മനസ്സിലാക്കിയില്ല. തന്നെ പ്രത്യേകമായി സംരക്ഷിക്കണമെന്ന നിര്‍ബന്ധം മുഖ്യമന്ത്രിക്കില്ല.
അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്.
അങ്ങനെ ഒരാളെ മന്ത്രിസഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി അതൃപ്തി എന്‍.സി.പി കേന്ദ്രനേതൃത്വത്തോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗത്തെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് റിസര്‍വേഷന്‍ ഉണ്ട്.
മുഖ്യമന്ത്രിയെ ഒഴിച്ചു നിര്‍ത്തിയുള്ള തീരുമാനമല്ല വേണ്ടത്. ദേശീയ നേതൃത്വത്തിന് വിട്ട കാര്യമാണ് സംസ്ഥാന അധ്യക്ഷന്‍ യോഗം വിളിച്ചു ചര്‍ച്ച ചെയ്തത്.
അത് ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനിച്ചിരുന്നു.
ഇപ്പോള്‍ ശശീന്ദ്രനെ മാറ്റിയാല്‍, അദ്ദേഹം മുന്‍പ് ഉന്നയിച്ചതുപോലെ എംഎല്‍എ സ്ഥാനം ഉള്‍പ്പടെ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയേക്കാമെന്നും അത് മുന്നണിയേയും സര്‍ക്കാരിനേയും ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എത്തിയത്.
#ChiefMinister #difference #opinion #making #ThomasKThomas #minister #AKSaseendran