തിരുവനന്തപുരം : ( www.truevisionnews.com ) ഐഎഫ്എഫ്‌കെയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ജോർജിയൻ സംവിധായിക നാനാ ജോർജാഡ്‌സെ നിള തിയേറ്ററിൽ നടന്ന ഇൻ കോൺവർസേഷനിൽ സംഭാഷണം തുടങ്ങിയത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി അംഗമായ നാനാ ജോർഡ്ജാഡ്‌സെയുമായി ആദിത്യ ശ്രീകൃഷ്ണയാണ് സംസാരിച്ചത്.
കുട്ടിക്കാലം മുതൽ സിനിമയോടുള്ള ഇഷ്ടം ആർക്കിടെക്ചർ പഠന ശേഷം സിനിമയിലേക്കുള്ളതന്റെ കടന്നുവരവിന് കാരണമായെന്നു നാനാ ജോർജാഡ്‌സെ പറഞ്ഞു.
പ്രത്യേകമായൊരു സിനിമ സംസ്‌കാരം ജോർജിയക്കില്ലെന്നും മറിച്ച് അതിവിശാലമായ ഭൂപ്രകൃതിയുള്ള തന്റെ രാജ്യത്തെ സിനിമയിലൂടെ ചലച്ചിത്രസ്വാദകർക്ക് സമ്മാനിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജോർഡ്ജാഡ്‌സെ പറഞ്ഞു.
മാജിക്കൽ റിയലിസത്തെ തന്റെ ചിത്രങ്ങളിൽ സ്വംശീകരിക്കുവാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ യഥാർഥ ജീവിതത്തിലും മാജിക് റിയലിസത്തെ മാറ്റിനിർത്തുവാനോ അതിന്റെ അതിർവരമ്പുകൾ നിർണയിക്കുവാനോ സാധിച്ചിരുന്നില്ല.
സിനിമകളിൽ ജീവിതാംശങ്ങൾ ഏറെയുണ്ടെന്നും യഥാർത്ഥ മനുഷ്യരും മനുഷ്യജീവിതങ്ങളുമാണ് തന്റെ ചിത്രങ്ങളിൽ പ്രത്യേക്ഷപ്പെടാറുള്ളതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറഞ്ഞ ചിലവിൽ നിർമിക്കുന്ന ജോർജിയൻ ചിത്രങ്ങൾ വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെടാറുണ്ട്.
ഫ്രാൻസ്, ജർമ്മനി, പോളണ്ട് പോലുള്ള രാജ്യങ്ങൾ ജോർജിയൻ സിനിമകളുടെ നിർമാണത്തിന് സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു.
#Happy #part #IFFK #NanaGeorgedze