#IFFK2024 | സ്ത്രീശബ്ദം ഉയർന്നുകേട്ട പാനൽ ചർച്ച 'ഫീമെയ്ൽ വോയ്‌സസ്'

#IFFK2024 | സ്ത്രീശബ്ദം ഉയർന്നുകേട്ട പാനൽ ചർച്ച 'ഫീമെയ്ൽ വോയ്‌സസ്'
Dec 19, 2024 08:08 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ഐഎഫ്എഫ്‌കെയുടെ ഏഴാം ദിനത്തിലെ പാനൽ ചർച്ച 'ഫീമെയ്ൽ വോയ്‌സസി'ൽ മുഴങ്ങിക്കേട്ടത് സിനിമയിലെ സ്ത്രീശബ്ദം.

മേളയ്‌ക്കെത്തിയ പ്രമുഖ വനിതാ ചലച്ചിത്രപ്രവർത്തകർ അണിനിരന്നപ്പോൾ ഹോട്ടൽ ഹൊറൈസണിൽ നടന്ന ചർച്ച കാലിക പ്രസക്തമായി.

സംവിധായിക റിമ ദാസ്, പ്രൊഡക്ഷൻ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെൻഗുപ്ത, നടി കനി കുസൃതി, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവരാണ് ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചർച്ചയിൽ പങ്കെടുത്തത്.

മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം മോഡറേറ്ററായ പരിപാടിയിൽ സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുള്ള സാധ്യതകളും ചർച്ചയായി.

സിനിമാമേഖലയിൽ സ്ത്രീകൾ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകൾ ചെയ്യണമെന്ന സമ്മർദം സ്ത്രീകൾക്ക് മേൽ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സർവ്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു.

സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്.

സിനിമയിലെ അണിയറ പ്രവർത്തനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് അവസരങ്ങൾ ഒരുക്കുക എന്നതും അവരുടെ തൊഴിൽ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ സാന്നിധ്യം എന്നും സിനിമാമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് ഈയടുത്ത കാലത്താണെന്നും അനസൂയ സെൻഗുപ്ത പറഞ്ഞു.

സമകാലിക ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അതിഥികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകൾ കൂടുതലുണ്ടാകണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.

സ്ത്രീകൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവർക്ക് സിനിമാമേഖലയിൽ സുസ്ഥിരമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചർച്ചകൾ നീണ്ടു.

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സ്ത്രീകൾതന്നെ മുന്നോട്ട് വരണമെന്നും പാനൽ ചർച്ച ഓർമപ്പെടുത്തി.

#Panel #discussion #Female #Voices #where #women #voices #were #heard

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories