കാസർകോഡ് : (truevisionnews.com) അസുഖം മൂലം പരീക്ഷയ്ക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.
കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്. വീടിന്റെ ജനൽ കമ്പിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം മീരക്കായിരുന്നു.
പഠനത്തിലും മിടുക്കിയായിരുന്നു. അസുഖം കാരണം കഴിഞ്ഞദിവസത്തെ പരീക്ഷക്ക് പോകാൻ കഴിയാത്തതിൻ്റെ മാനസീക വിഷമത്തിലായിരുന്നു വിദ്യാർത്ഥി .
#Could #not #write #exam #due #illness #Plus #two #student #committed #suicide