പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ
Apr 20, 2025 05:09 PM | By VIPIN P V

വെള്ളറട: (www.truevisionnews.com) പത്താം ക്ലാസ് വിദ്യാർഥിനിയെ മൊബെലിൽ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന്‍ വാങ്ങിയ രണ്ടു പേര്‍ പിടിയിലായി. അരുവിയോട്‌ സ്വദേശി സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്ദു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്​.

ഒരു മാസമായി വിദ്യാർഥിനിയുടെ മൊബൈല്‍ ഫോണിലേക്ക്​ ഇവർ അശ്ലീല സന്ദേശങ്ങൾ അയച്ചുവരികയായിരുന്നു. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായതോടെ വിദ്യാർഥിനി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാവ് വെള്ളറട പോലിസില്‍ പരാതി നല്‍കി.

പൊലീസ്​ അന്വേഷണത്തിലാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താന്‍ പ്ലസ് വണ്‍ വിദ്യാർഥി ഇവർക്കു ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയത്​. സ്ത്രീയെ ശല്യ ചെയ്തതിനു പ്രതി സജിനെതിരെ മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ ​നേരത്തേ കേസുണ്ട്.

അനന്ദുവിന്റെ കൈയില്‍നിന്ന്​ കഞ്ചാവും പോലിസ് കണ്ടെത്തി. രണ്ടു പ്രതികളെയും പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

#PlusOnestudent #files #complaint #Class #student #rejecting #love #Two #arrested

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories