Dec 19, 2024 06:00 AM

കോഴിക്കോട്: (truevisionnews.com) ലോകകേരളസഭയ്ക്ക് എന്ത് റിസൽട്ടാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കാര്യമായ പ്രവർത്തനം നടത്താൻ ലോക കേരള സഭയ്ക്കായിട്ടില്ല. ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ വിദേശരാജ്യങ്ങളിൽ ആശ്രയിക്കുന്നത് കെഎംസിസിയെ ആണ്. പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കെഎംസിസി വലിയതോതിലാണ് സഹായം നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടന്ന കെഎംസിസി ഗ്ലോബല്‍ മീറ്റില്‍ പറഞ്ഞു.

#KMCC #doing #better #work #Lok #Kerala #Sabha #PKKunhalikutty

Next TV

Top Stories