തിരുവനന്തപുരം:(truevisionnews.com) കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'ക്ക് ഐഎഫ്എഫ്‌കെയിൽ മികച്ച പ്രതികരണം.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയുള്ള സിനിമയാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയിൽ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്.
കുടുംബ, സാമൂഹിക മൂല്യങ്ങൾ ചർച്ച ചെയ്യുന്ന സിനിമയിൽ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദർശനം ശ്രീ തീയേറ്ററിൽ ഇന്ന് രാവിലെ 9.15ന് നടന്നു.
#APanIndianStory #tells #story #family #ties #VCAbhilash #Audience #claps direction