കോഴിക്കോട്: (truevisionnews.com) മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി.
ഇതോടെ നാല് പേരുൾപ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായത്. ഇന്ന് കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ നബീൽ, വിഷ്ണു എന്നിവർ പിടിയിലായത്.
എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും. കേസിൽ ഹർഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
#incident #dragging #tribal #youth #road #Kozhikode #two #people #arrested