#boataccident | നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് അപകടം; മരണം 13 ആയി

#boataccident | നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് അപകടം; മരണം 13 ആയി
Dec 18, 2024 10:03 PM | By VIPIN P V

മുംബൈ: ( www.truevisionnews.com ) മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം.

110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണ്. 99 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു.

നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു. നാവിക സേനയുടെ സ്പീഡ് ബോട്ടിൽ അഞ്ച് പേരുണ്ടായിരുന്നു.

എൻജിൻ പരീക്ഷണം നടത്തവേയാണ് സേനയുടെ സ്പീഡ് ബോട്ട് മുംബൈ തീരത്ത് നിയന്ത്രണം വിട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചതെന്ന് നാവിക സേന അറിയിച്ചു.

യാത്രാ ബോട്ടിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകമുണ്ടായത്. യാത്രാ ബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ല.

പിന്നീടാണ് ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യം നാവിക സേന സ്ഥിരീകരിക്കുകയും ചെയ്തു.

#Navy #boat #collides #passenger #death #toll

Next TV

Related Stories
#death | മാർച്ചിന് നേരെ ടിയർ ഗ്യാസ് പ്രയോഗം; കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം

Dec 18, 2024 09:24 PM

#death | മാർച്ചിന് നേരെ ടിയർ ഗ്യാസ് പ്രയോഗം; കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം

ടിയർ ഗ്യാസ് പൊട്ടിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ മൃദുലിനെ ആശുപത്രിയിൽ...

Read More >>
#boataccident |  സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; മൂന്ന് മരണം

Dec 18, 2024 07:32 PM

#boataccident | സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; മൂന്ന് മരണം

സ്പീഡ് ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം...

Read More >>
#shock  | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

Dec 18, 2024 03:30 PM

#shock | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാ‍ർ ജീവനക്കാരാണ്...

Read More >>
#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Dec 18, 2024 03:24 PM

#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും...

Read More >>
Top Stories