ചെന്നൈ: (truevisionnews.com) അടുത്ത രണ്ടു ദിവസം തമിഴ്നാട്ടിൽ കനത്ത മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം ക്രമേണ ശക്തി പ്രാപിക്കുകയും തീരദേശങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തമിഴ്നാട്ടിലെ നാലു ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, തിരുവാരൂർ, നാഗപട്ടണം, കാരയ്ക്കൽ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതിനിടെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, കല്ലുറിച്ചി, വെല്ലൂർ, അരിയല്ലൂർ, മയിലാടുതുറൈ, കാരയ്ക്കൽ എന്നിവിടങ്ങളിലും കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
#Warning #heavy #rain #Chennai #next #two #days