മംഗളൂരു: ( www.truevisionnews.com ) ഹനുമാൻ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സങ്കീർത്തന യാത്ര’യിലെ അംഗങ്ങൾ മുസ്‌ലിം യുവാക്കളെ തടഞ്ഞു നിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണിപ്പെടുത്തി.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ പത്തോളം സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
മാണ്ഡ്യ താലൂക്കിൽ ബംഗളൂരു-മൈസൂരു ഹൈവേയിൽ സുന്ദഹള്ളിക്ക് സമീപമായിരുന്നു സംഭവം.
ഹൈവേയിലെ അണ്ടർപാസ് സർവീസ് റോഡിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് മുസ്‌ലിം യുവാക്കൾക്ക് നേരെയാണ് അക്രമം നടന്നത്.
യുവാക്കളെ സങ്കീർത്തന യാത്രയ്ക്ക് പോകുകയായിരുന്ന സംഘപരിവാർ പ്രവർത്തകർ വളഞ്ഞു. തുടർന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചു. ഇതാണ് വീഡിയോയിലുള്ളത്.
സംഭവത്തിനെതിരെ ഉയർന്ന ജനരോഷമുയർന്നു. ഇതോടെ മാണ്ഡ്യ റൂറൽ പൊലീസ് പ്രതികൾക്കെതിരെ ബിഎൻഎസ് 189 (2), 126 (2), 196, 352, ആർവി 190 എന്നിവ പ്രകാരം സ്വമേധയാ കേസെടുക്കുകയായിരുന്നു.
#Muslimyouths #stopped #threatened #chant #JaiShriRam #while #riding #bike #Police #registered #case