#loksabha | 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ; ബിൽ ജെപിസിക്ക് വിട്ടേക്കുമെന്ന് സൂചന

#loksabha | 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ; ബിൽ ജെപിസിക്ക് വിട്ടേക്കുമെന്ന് സൂചന
Dec 17, 2024 08:58 AM | By Athira V

ഡല്‍ഹി: ( www.truevisionnews.com ) ഭരണഘടന സാക്ഷാത്ക്കരിച്ചതിന്‍റെ 75-ാത് വാർഷികം പ്രമാണിച്ചുള്ള ചർച്ച ഇന്ന് അവസാനിക്കും. രാജ്യസഭയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമാപന പ്രസംഗം നടത്തും. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

രാജ്യസഭയിലെ ഇന്നത്തെ ചർച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ തുടക്കമിടും. മുതിർന്ന ബിജെപി നേതാക്കൾക്ക് പ്രാധാന്യം നൽകിയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.

ലോക്സഭയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിൽ തുടങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദിയിലാണ് അവസാനിച്ചത്. നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവരെ വിമർശിക്കാനാണ് ബി ജെ പി നേതാക്കൾ ഭരണഘടനചർച്ച ഉപയോഗിക്കുന്നത് എന്ന' പ്രതിപക്ഷം ആരോപിക്കുന്നു.

ഇന്ന് വൈകുന്നേരം അമിത്ഷായുടെ പ്രസംഗം അതിര് കടന്നാൽ സഭ വിട്ടിറങ്ങണമെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ തുടക്കമിട്ട ചർച്ചയിൽ ഭരണ ഘടന പ്രതിസന്ധി അടക്കം ചർച്ചയായി.

നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഉച്ചക്ക് 12 മണിക്ക് ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ല് അവതരിപ്പിക്കും. ബിൽ ജെപിസി വിട്ടേക്കുമെന്നാണ് സൂചന.

ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി ഇന്നലെ വിപ്പ് നൽകി.ഒറ്റത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരിക.

ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക. ബില്ല് ഭരണഘടന വിരുദ്ധം എന്ന് കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും .

#'One #Country #One #Election' #Bill #LokSabha #today #Indications #are #that #bill #may #be #left #JPC

Next TV

Related Stories
#rain | അടുത്ത രണ്ടു ദിവസം ചെന്നൈയിൽ കനത്തമഴ പെയ്യുമെന്ന് മുന്നറിയിപ്പ്

Dec 17, 2024 03:19 PM

#rain | അടുത്ത രണ്ടു ദിവസം ചെന്നൈയിൽ കനത്തമഴ പെയ്യുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം ക്രമേണ ശക്തി പ്രാപിക്കുകയും തീരദേശങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പിൽ...

Read More >>
#tonguespliting | അപകടകരമായ 'നാവ് പിളർത്തൽ', രണ്ടുലക്ഷം മുടക്കി കണ്ണിൽ ടാറ്റൂ; രണ്ടുപേർ പിടിയിൽ

Dec 17, 2024 02:36 PM

#tonguespliting | അപകടകരമായ 'നാവ് പിളർത്തൽ', രണ്ടുലക്ഷം മുടക്കി കണ്ണിൽ ടാറ്റൂ; രണ്ടുപേർ പിടിയിൽ

ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ കഴിഞ്ഞ ജനുവരിയില്‍ സ്വന്തം നാവ് രണ്ടായി പിളര്‍ത്തി വൈറലായിരുന്നു....

Read More >>
#case | ബൈക്കിൽ സഞ്ചരിക്കവെ മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ ഭീഷണി; കേസെടുത്ത് പൊലീസ്

Dec 17, 2024 02:03 PM

#case | ബൈക്കിൽ സഞ്ചരിക്കവെ മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ ഭീഷണി; കേസെടുത്ത് പൊലീസ്

യുവാക്കളെ സങ്കീർത്തന യാത്രയ്ക്ക് പോകുകയായിരുന്ന സംഘപരിവാർ പ്രവർത്തകർ വളഞ്ഞു. തുടർന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചു. ഇതാണ്...

Read More >>
#death | മാവ് കുഴയ്ക്കുന്നതിനിടെ ​ഗ്രൈൻഡറിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

Dec 17, 2024 01:34 PM

#death | മാവ് കുഴയ്ക്കുന്നതിനിടെ ​ഗ്രൈൻഡറിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

ഇത് പുറത്തെടുക്കാനായി ​ഗ്രൈൻഡറിന്റെ ഉള്ളിലേക്ക് കൈകടത്തിയ സൂരജ് മെഷീനിൽ...

Read More >>
#suicide |    വീട്ടിൽ എന്നും വഴക്ക്: കാമുകന് വീഡിയോ അയച്ച് 27കാരി ജീവനൊടുക്കി

Dec 17, 2024 12:24 PM

#suicide | വീട്ടിൽ എന്നും വഴക്ക്: കാമുകന് വീഡിയോ അയച്ച് 27കാരി ജീവനൊടുക്കി

ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#court |    കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തർക്കം, ഒടുവിൽ കോടതി പേരിട്ടു; അകന്നു കഴിഞ്ഞ ദമ്പതികൾ ഒന്നിച്ചു

Dec 17, 2024 11:54 AM

#court | കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തർക്കം, ഒടുവിൽ കോടതി പേരിട്ടു; അകന്നു കഴിഞ്ഞ ദമ്പതികൾ ഒന്നിച്ചു

നേരത്തെ തന്നെ തർക്കത്തിലുള്ള ഭർത്താവിന് ഈ പേരിഷ്ടപ്പെട്ടില്ല....

Read More >>
Top Stories