( www.truevisionnews.com) കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കൗതുകമുണർത്തി മലയാളം മിഷന്റെ നേതൃത്വത്തിൽ സുവനീർ ഷോപ്പ്. കുഞ്ഞുണ്ണി മാഷിന്റെയും സുഗതകുമാരി ടീച്ചറുടെയും കവിതകൾ പ്രിന്റ് ചെയ്ത കപ്പുകൾ, മലയാളം അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരി, മുണ്ട്, ബാഗുകൾ എന്നിവയാണു ടാഗോർ തിയേറ്റർ പരിസരത്തു പ്രവർത്തിക്കുന്ന സ്റ്റാളിൽ വിൽപ്പനയ്ക്കുള്ളത്.
മേളയിലെത്തുന്ന വിദേശികളും സ്വദേശികളുമായ സിനിമപ്രേമികൾക്ക് മലയാള ഭാഷ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്റ്റാളിന്റെ പ്രവർത്തനം.
950 മുതൽ 1300 രൂപ വരെയാണ് സാരിയുടെ വില. കരയിൽ മലയാളം അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരി പൂർണമായും കൈത്തറിയിൽ നെയ്തതാണ്. ടീഷർട്ടുകൾക്ക് 400 രൂപയാണ്.
150രൂപയാണ് ജ്യൂട്ട് ബാഗുകൾക്ക്. സാധാരണക്കാരനു താങ്ങാവുന്ന വിലയായതിനാലും ഉപഭോക്താവിനെ ആകർഷിക്കുന്ന രീതിയിലുള്ള ഡിസൈനുകളായതിനാലും സ്റ്റാൾ ഏറെ ജനപ്രിയമാണ്. മേള അവസാനിക്കുന്ന 20 വരെ സുവനീർ ഷോപ്പ് പ്രവർത്തിക്കും.
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാറിന്റെ സംരംഭമാണ് മലയാളം മിഷൻ.
#Intrigued #fair #souvenir #shop #Kerala #Thanima