( www.truevisionnews.com) കമിങ് ഓഫ് ഏജ് ഡ്രാമ ഴോൺറയിൽ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം പൂർത്തിയാക്കി.
മേളയുടെ രണ്ടാം ദിനമായ ഡിസംബർ 14നായിരുന്നു പ്രദർശനം. കൗമാരക്കാരിയായ പ്രധാന കഥാപാത്രത്തിൻ്റെ ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന സിനിമ വിശ്വാസവും അന്ധവിശ്വാസവും പ്രമേയമാക്കുന്നുണ്ട്.
ആദ്യ പ്രദർശനത്തിനപ്പുറം ഉയർന്നുവന്ന ചർച്ചകളിൽ പുരോഗമനപരമായ ആശയം മുന്നോട്ടുവച്ച കഥയെ വിശ്വാസമെന്ന ആശയം കൊണ്ട് തടയിട്ടു എന്ന വിമർശനം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് വേണു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജഗദീഷ്.
'ഞാൻ ഈശ്വര വിശ്വാസിയാണ്. ആചാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായ സിനിമയല്ല അപ്പുറം.' യുക്തിരഹിതമായ വിശ്വാസങ്ങൾക്കെതിരെയാണ് സിനിമ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്‍ഡിസി നിർമിച്ച 'നിള' എന്ന സിനിമയുടെ സംവിധായകയാണ് ഇന്ദു ലക്ഷ്‍മി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഇന്ദുവിന്റെ രണ്ടാം ചിത്രം 'അപ്പുറം' പ്രദർശിപ്പിച്ചത്.
#jagadeesh #discussions #about #appuram #movie #iffk2024