പത്തനംതിട്ട: (truevisionnews.com) കോന്നി മുറിഞ്ഞകല്ലില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കാനിടയായ സംഭവം വേദനാജനകമെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍.
വീട്ടിലെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അപകടം ഉണ്ടായത്. വ്യക്തിപരമായി പരിചയമുള്ള കുടുംബമാണ് അപകടത്തില്‍ പെട്ടത്.
പാത നല്ലതായതിനാല്‍ മിക്കപ്പോഴും വാഹനങ്ങള്‍ വേഗതയിലാണ് കടന്നുപോകുന്നത്. ഇത്തരത്തില്‍ വേഗത കൂടിയതോ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനമെന്നും എംഎല്‍എ പറഞ്ഞു.
'വ്യക്തിപരമായി പരിചയമുള്ള കുടുംബമാണ് ബിജുവിന്റേത്. നിഖില്‍ കാനഡയിലാണ്. വിവാഹത്തിന് പങ്കെടുത്തിരുന്നു. അടുത്ത് തന്നെയാണ് അനുവിന്റേയും വീട്.
മലേഷ്യയിലേക്ക് ഹണിമൂണ്‍ പോയതായിരുന്നു. വിമാനത്താവളത്തില്‍ നിഖിലിന്റെ അച്ഛനും അനുവിന്റെ അച്ഛനുമാണ് പോയത്. വീട്ടിലെത്താന്‍ അഞ്ചോ ആറോ കിലോമീറ്ററുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അപകടമുണ്ടായത്.
ഉറങ്ങിപോകാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്. ആന്ധ്ര സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
റോഡ് നവീകരിച്ചതോടെ നിരവധി വാഹനങ്ങള്‍ ഈ പാത ഉപയോഗിക്കുന്നുണ്ട്. അപകട സാധ്യത പൊതുവേ കുറവാണ്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ആവശ്യമെങ്കില്‍ കൂടുതൽ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപിക്കും,' കെ യു ജനീഷ് കുമാര്‍ പറഞ്ഞു.
പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ലിനോട് ചേര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മലേഷ്യയിലെ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളെ ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേരും മരണപ്പെട്ടിരുന്നു.
മൂന്ന് പേര്‍ സംഭവസസ്ഥലത്തുതന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പന്‍, നിഖില്‍ ഈപ്പന്‍, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്.
#family #who #know #each #other #personally #say #possible #Drever #fell #asleep #KU #JanishKumar