#iffk2024 | ആദ്യ ബജ്ജിക ഭാഷ ചിത്രം ആജൂർ ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേമായി

#iffk2024 | ആദ്യ ബജ്ജിക ഭാഷ ചിത്രം ആജൂർ ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേമായി
Dec 14, 2024 06:03 PM | By Athira V

( www.truevisionnews.com) ജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ആജൂറിന്റെ പ്രദർശനം ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായി.

ഇന്ത്യയിലും നേപ്പാളിലുമായി രണ്ട് കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക. സാമ്പത്തിക പരിമതികൾ മറികടന്ന് ജനകീയ കൂട്ടായ്മയൊരുക്കിയാണ്

ബിഹാർ സ്വദേശിയും ഗ്രാമവാസികളിലൊരാളുമായ സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശിന്റെ നേതൃത്വത്തിൽ സിനിമ പൂർത്തീകരിച്ചത്.

ബജ്ജിക ഭാഷ സംസാരിക്കുന്ന ശ്രീരാംപുർ ഗ്രാമവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയതാണ് ആജൂർ. സിനിമക്കുവേണ്ടി കടന്നു വന്നു. സിനിമാമേഖലയെക്കുറിച്ച് ധാരണ ഇല്ലാത്ത ഇവിടേയ്ക്കു സിനിമാ നിർമാണത്തിന്റെ കടന്നുവരവരവിനെ വിപ്ലവമെന്നാണു സംവിധായകൻ വിശേഷിപ്പിച്ചത്.

അഞ്ച് വർഷത്തെ കഠിനപ്രയത്‌നത്തിലൂടെ ചിത്രം നിർമിച്ചത് ഗ്രാമവാസികളാണ്. അഭിനേതാക്കളായ ഗ്രാമീണർക്ക് തുടർച്ചയായ പരിശീലനം നൽകി.

ഐ.എഫ്.എഫ്.കെ.യിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് ഗ്രാമീണരുടെ സിനിമ സ്വപ്നങ്ങൾക്ക നിറം പകർന്നതായും ആത്മവിശ്വാസം ഉയർത്തിയതായും സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു.

സിനിമാ നിർമാണത്തിന്റെ ഭാഗമായതോടെ ഈ രംഗം ആർക്കും അപ്രാപ്യമല്ലെന്ന ബോധ്യം ഗ്രാമവാസികൾക്കുണ്ടായി. സിനിമയിലൂടെ സ്വന്തം ഗ്രാമങ്ങൾക്കു പുറത്തുള്ള ലോകം കണ്ടു.

കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും സിനിമ പ്രചോദനമായെന്ന് ആര്യൻ പറഞ്ഞു. ഒരു യാത്രയിൽ നിന്നാണ് ഈ സിനിമക്കുള്ള പ്രചോദനം ഉണ്ടായത്

ആജൂറിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമ്മയായ പ്രകൃതി സഹായിക്കുന്ന ബജ്ജിക നാടോടിക്കഥയിലെ ആശയമാണു സിനിമയ്ക്കു പ്രചോദനമായത്. ലൗണ്ട നൃത്തകാരനായ അച്ഛനോടൊപ്പം ജീവിക്കുന്ന സലോണിയുടെ കഥയാണു സിനിമ പറയുന്നത്.

നാടോടിക്കഥകളിലെ ആജൂറിനെപ്പോലെ തന്റെ പ്രശ്‌നങ്ങളിൽ സലോണിയും പ്രകൃതിയുടെ സഹായം തേടുന്നു. പഠനത്തിന് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയിൽ പ്രകൃതിക്കും വലിയൊരു പങ്കുണ്ട്.

ഇത് സലോണിയുടെ കഥ മാത്രമല്ല, ആര്യന്റെ സമൂഹത്തിലെ ഓരോരുത്തരുടെയും അവരുടെ പാരമ്പര്യ നൃത്തകലയായ ലൗണ്ടയുടെയും കൂടി കഥയാണ്.

ആജൂർ സിനിമയുടെ സംവിധാനത്തിന് ആര്യൻ ചന്ദ്ര പ്രകാശിന് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.

#first #Bajjika #language #film #Aajur #got #attention #IFFK

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories