#IFFK | 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

#IFFK | 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും
Dec 13, 2024 08:13 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും.

ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.

ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും.

അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫീമേല്‍ ഗെയ്‌സ്’ എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ് എന്നിവയുണ്ടാകും.

പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്.

ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

#KeralaInternationalFilmFestival #kickoff #today

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall