തിരുവല്ല: (truevisionnews.com) തിരുവല്ലയിലെ തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം . വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബസ് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
#school #bus #hit #wall #accident #occurred #Students #injured.