എറണാകുളം:(truevisionnews.com) ഹ്യൂമൻ റൈറ്റ്സ് ഫോറം ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറപോണ്ടന്റ് ആർ റോഷിപാലിന് ലഭിച്ചു.
സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും കണ്ടെത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിക്കാൻ നടത്തിയ മാധ്യമ ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. ഞായറാഴ്ച്ച പെരുമ്പാവൂരിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് പുരസ്കാരം സമ്മാനിക്കും.
കേരളം ചർച്ച ചെയ്ത നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക വാർത്ത മുതൽ ശ്രദ്ധേയമായ നിരവധി വാർത്തകൾ ആർ റോഷിപാൽ ചെയ്തിട്ടുണ്ട്.
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം (50,000 രൂപയും പ്രശസ്തി പത്രവും ഫലകവും), തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം (25000 രൂപയും പ്രശസ്തിപത്രവും ഫലകവും),
ലയൺസ് ക്ലബ്ബ് 318 ഇ ഡിസ്ട്രിക്ട് ഏർപ്പെടുത്തിയ പുരസ്കാരം (10000 രൂപയും പ്രശസ്തിപത്രവും ഫലകവും), പ്രേം നസീർ സുഹൃദ് സമിതി പുരസ്കാരം (പ്രശസ്തി പത്രവും ഫലകവും),കേരള ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് പുരസ്കാരം പ്രശസ്തി പത്രവും ഫലകവും) ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
വടകര സ്വദേശിയായ ആർ റോഷിപാൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.
ഭാര്യ: ശ്രീന റോഷിപാൽ. മകൾ: ദക്ഷ റോഷിപാൽ (വിദ്യാർത്ഥിനി, പട്ടം സെൻറ് മേരീസ് ഹൈസ്കൂൾ, തിരുവനന്തപുരം).
#Human #Rights #Forum #Media #Award #RRoshipal