#theft | കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു, പ്രതി പിടിയിൽ

#theft | കണ്ണൂരിൽ  നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു, പ്രതി  പിടിയിൽ
Dec 12, 2024 10:19 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കുഞ്ഞിമംഗലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നയാൾ പിടിയിൽ.

തമിഴ്നാട് സ്വദേശി പാച്ചിയമ്മയാണ് പിടിയിലായത്. സിസിടിവി ക്യാമറ, ഇലക്ട്രിക്ക് കേബിൾ, ബാത്ത്റൂം ഫിറ്റിംങ്സ് തുടങ്ങിയവയാണ് ഇവർ മോഷ്ടിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പാച്ചിയമ്മ കുതിരുമ്മലിലെ വിനീതിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് എത്തി. 15 ലക്ഷം രൂപ വില വരുന്ന നിർമാണ സാമഗ്രികൾ അവിടെ നിന്നും കടത്തുകയായിരുന്നു.

മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടയിൽ കൊടുത്ത് പണം വാങ്ങിയ ശേഷം ഒന്നുമറിയാത്ത പോലെ മടങ്ങി. പരാതി ലഭിച്ചത് പ്രകാരം അന്വേഷണം നടത്തിയ പയ്യന്നൂർ പൊലീസ് പ്രതിയെ കണ്ടെത്തി പിടികൂടി.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാച്ചിയമ്മ പിടിയിലായത്. കൂടുതൽ പേർ മോഷണത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഇത്രയും സാധനങ്ങൾ കടത്തി കൊണ്ടുപോകാൻ ഒറ്റക്ക് സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#man #who #stole #goods #worth #lakhs #from #under #construction #house #arrested.

Next TV

Related Stories
 #JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

Dec 12, 2024 12:54 PM

#JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

വിഡി സതീശനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം അതൃപ്തിയിലാണെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ...

Read More >>
#rubin  | 'രക്തസാക്ഷിയാക്കി തരാം,  നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

Dec 12, 2024 12:47 PM

#rubin | 'രക്തസാക്ഷിയാക്കി തരാം, നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

'കഴുത്തിനും നട്ടെല്ലിനുമായി നല്ല വേദനയുണ്ട്. നട്ടെല്ലിന്റെ ഭാഗത്തായി ഫ്രാക്ചര്‍ ഉണ്ട്....

Read More >>
#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

Dec 12, 2024 12:29 PM

#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

വമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന്...

Read More >>
#alvindeath |  പരസ്യ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

Dec 12, 2024 12:21 PM

#alvindeath | പരസ്യ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി....

Read More >>
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!

Dec 12, 2024 12:11 PM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്....

Read More >>
Top Stories