ഇടുക്കി: ( www.truevisionnews.com ) കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ.
കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടനാണ് തൊടുപുഴ എക്‌സൈസിന്റെ പിടിയിലായത്.
ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. ഇൻസ്‌പെക്‌ടർ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധന നടത്തവെയാണ് റിസ്വാൻ പിടിയിലായത്.
എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ കെഎസ്‌യു നേതാവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് റിസ്വാന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവ് 15 ഗ്രാമിൽ താഴെയായിരുന്നത് കൊണ്ട് പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
റിസ്വാന്റെ അറസ്റ്റിനെ തുടർന്ന് എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്.
ജില്ലാ ജനറൽ സെക്രട്ടറി കഞ്ചാവുമായി പിടിയിലായിട്ടും കെഎസ്‌യു നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
#KSUleader #arrested #ganja #Idukki #DistrictGeneralSecretary #RizwanPalamootan #arrested