#suicide | വായ്പ ആപ് ഏജന്റുമാർ ഭാര്യയുടെ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

#suicide | വായ്പ ആപ് ഏജന്റുമാർ ഭാര്യയുടെ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി
Dec 11, 2024 05:32 PM | By VIPIN P V

ഹൈദരാബാദ് : ( www.truevisionnews.com )  ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ് ഏജന്റുമാർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബർ 28 നായിരുന്നു ഇയാളുടെ വിവാഹം.

മീൻപിടിത്തമായിരുന്നു നരേന്ദ്രയുടെ ജോലി. കാലാവസ്ഥ മോശമായതിനാൽ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല.

സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പിൽനിന്ന് 2000 രൂപ വായ്പയെടുത്തിരുന്നു.

ആഴ്ചകൾക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാർ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇവർ നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുകയും ചെയ്തു.

വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികൾ അറിയിച്ചെങ്കിലും ഭീഷണി തുടർന്നു.

മോർഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികൾ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം.

#Loanapp #agents #spread #wife #morph #pictures #youngman #committed #suicide

Next TV

Related Stories
#saved |   150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി

Dec 12, 2024 06:26 AM

#saved | 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി

155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 55 മണിക്കൂറാണ് രക്ഷാപ്രവര്‍ത്തനം...

Read More >>
#instagram | ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ

Dec 12, 2024 06:18 AM

#instagram | ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ

രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ...

Read More >>
 #loanapp | ആപ്പിലൂടെ എടുത്ത ലോൺ അടച്ചുതീർത്തിട്ടും ഭീഷണി; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു, യുവാവ് ജീവനൊടുക്കി

Dec 11, 2024 10:24 PM

#loanapp | ആപ്പിലൂടെ എടുത്ത ലോൺ അടച്ചുതീർത്തിട്ടും ഭീഷണി; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു, യുവാവ് ജീവനൊടുക്കി

ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരാളെ പൊലീസ്...

Read More >>
#Specialtrain | ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്ര തിരക്ക്; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

Dec 11, 2024 08:57 PM

#Specialtrain | ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്ര തിരക്ക്; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും....

Read More >>
#arrest | ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു,  യുവതി അറസ്റ്റിൽ

Dec 11, 2024 07:35 PM

#arrest | ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു, യുവതി അറസ്റ്റിൽ

കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു....

Read More >>
Top Stories

Entertainment News