#MKRaghavan | ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

#MKRaghavan |  ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ
Dec 12, 2024 07:17 AM | By Susmitha Surendran

കണ്ണൂർ :(truevisionnews.com) പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. എം കെ രാഘവൻ ഒറ്റുകാരനെന്നും, മാപ്പില്ലെന്ന എന്നുമാണ് പോസ്റ്ററിലെ പരാമർശം. കോൺഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂർ നഗരത്തിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

എം കെ രാഘവൻ എം പി ചെയർമാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി, 2 സിപിഐഎം പ്രവർത്തകർക്ക് ജോലി നൽകിയെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. എം കെ രാഘവനെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ വിവാദം കൈവിട്ടു.

എം കെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ തുറന്നടിച്ചതോടെ നേതാക്കൾക്കിടയിലും തർക്കം.

ഇന്ന് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമത നേതാക്കളെ കണ്ടു. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു.

പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ കെ ജയന്ത് , അബ്ദുൽ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. എന്നാൽ സമവായ നീക്കങ്ങൾക്കിടെയും പ്രതിഷേധത്തിന് കുറവില്ല.

മാടായി കോളജ് ഭരണസമിതി അംഗവും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ ജയരാജിനെ വിമത വിഭാഗം കയ്യേറ്റം ചെയ്തു. കണ്ണൂർ പഴയങ്ങാടിയിലും കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവ് യുദ്ധംമുണ്ടായി. എം കെ രാഘവൻ അനുകൂലികളും വിമത വിഭാഗവും ഏറ്റുമുട്ടി.

#Posters #against #MKRaghavanMP #Payyannur.

Next TV

Related Stories
#Alvindeath | പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

Dec 12, 2024 09:58 AM

#Alvindeath | പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ്...

Read More >>
#CPIM | ‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

Dec 12, 2024 09:24 AM

#CPIM | ‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ്...

Read More >>
#Poster | മുനമ്പം ഭൂപ്രശ്‌നം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ അഭിഭാഷകനെതിരെ പോസ്റ്റർ

Dec 12, 2024 09:18 AM

#Poster | മുനമ്പം ഭൂപ്രശ്‌നം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ അഭിഭാഷകനെതിരെ പോസ്റ്റർ

കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും രംഗത്തെത്തിയിരുന്നു. ആരും പാർട്ടിയാകാൻ...

Read More >>
#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Dec 12, 2024 08:38 AM

#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി...

Read More >>
Top Stories