#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
Dec 12, 2024 07:00 AM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്.

അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക.

രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.

പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഉമിനീർ സ്പർശനം വഴി ശരീരത്തിൽ കടക്കുന്ന വൈറസ് 2 മുതൽ 18 ദിവസത്തിനുള്ളി രോഗലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നതാണ് പതിവ്.

പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും നേരിട്ടേക്കാം. വീക്കം വരുന്നതിന് അഞ്ച് ദിവസം മുൻപ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മീസിൽസ് റൂബെല്ല (എംആർ) വാക്സീൻ ആണ് രോഗത്തിനെതിരായ പ്രധാന പ്രതിരോധം.

#Mumps #spreading #health #department #issued #alert #Malappuram #district

Next TV

Related Stories
#Alvindeath | പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

Dec 12, 2024 09:58 AM

#Alvindeath | പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ്...

Read More >>
#CPIM | ‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

Dec 12, 2024 09:24 AM

#CPIM | ‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ്...

Read More >>
#Poster | മുനമ്പം ഭൂപ്രശ്‌നം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ അഭിഭാഷകനെതിരെ പോസ്റ്റർ

Dec 12, 2024 09:18 AM

#Poster | മുനമ്പം ഭൂപ്രശ്‌നം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ അഭിഭാഷകനെതിരെ പോസ്റ്റർ

കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും രംഗത്തെത്തിയിരുന്നു. ആരും പാർട്ടിയാകാൻ...

Read More >>
#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Dec 12, 2024 08:38 AM

#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി...

Read More >>
#ganja |   9.5 കിലോ കഞ്ചാവുമായി മൂന്ന്  പേർ കാലടിയിൽ പിടിയിൽ

Dec 12, 2024 07:32 AM

#ganja | 9.5 കിലോ കഞ്ചാവുമായി മൂന്ന് പേർ കാലടിയിൽ പിടിയിൽ

പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്....

Read More >>
Top Stories