ന്യൂഡൽഹി : (truevisionnews.com) മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിടുന്നതായി 28,000 പേരും റിപ്പോർട്ടു ചെയ്തു.

രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയത്.
വാട്‌സാപിലും പ്രശ്നങ്ങൾ നേരിടുന്നതായി അനവധി ആളുകൾ പരാതിപ്പെട്ടു. സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കിയ മെറ്റ, ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തി.
#Facebook #Instagram #went #strike #Meta #said #trying #fix #technical #problem #soon #possible
