#mdma | ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവം, യുവാവ് പിടിയിൽ

#mdma | ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവം, യുവാവ്  പിടിയിൽ
Dec 12, 2024 06:01 AM | By Susmitha Surendran

കല്‍പ്പറ്റ:  (truevisionnews.com)  ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി.

മുട്ടില്‍, പറളിക്കുന്ന് പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം. നജീബിനെ(27)യാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന ഇയാളെ മൃഗാശുപത്രി കവലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

29ന് ഉച്ചയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് ഒന്നാം മൈല്‍, കറുവ വീട്ടില്‍, കെ മുഹമ്മദ് നിസാമുദ്ധീന്റെ (25) വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

ഇയാളെ അന്ന് തന്നെ കമ്പളക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തിരുന്നു. അലൂമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു.

#Incident #keeping #MDMA #home #retail #sale #youth #arrested

Next TV

Related Stories
#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Dec 12, 2024 08:38 AM

#IFFK | ഷബാന ആസ്മി മുഖ്യാതിഥി; 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി...

Read More >>
#ganja |   9.5 കിലോ കഞ്ചാവുമായി മൂന്ന്  പേർ കാലടിയിൽ പിടിയിൽ

Dec 12, 2024 07:32 AM

#ganja | 9.5 കിലോ കഞ്ചാവുമായി മൂന്ന് പേർ കാലടിയിൽ പിടിയിൽ

പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്....

Read More >>
#MKRaghavan |  ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

Dec 12, 2024 07:17 AM

#MKRaghavan | ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

എം കെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ തുറന്നടിച്ചതോടെ നേതാക്കൾക്കിടയിലും...

Read More >>
#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Dec 12, 2024 07:00 AM

#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട്...

Read More >>
#ksu | തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; ഇന്ന് ജില്ലയിൽ പഠിപ്പുമുടക്ക് സമരം

Dec 12, 2024 06:57 AM

#ksu | തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; ഇന്ന് ജില്ലയിൽ പഠിപ്പുമുടക്ക് സമരം

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്....

Read More >>
Top Stories

Entertainment News