#arrest | സുരേഷ് ഗോപിയുടെ കുടുംബവീട്ടിലെ മോഷണം; പ്രതികൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

#arrest |  സുരേഷ് ഗോപിയുടെ കുടുംബവീട്ടിലെ മോഷണം; പ്രതികൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Dec 11, 2024 03:59 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബവീട്ടിലെ മോഷണത്തിൽ‌ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

മോഷണത്തിനായി പ്രതികൾ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അയൽവീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഷിമാസ്, അരുൺ എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.

#Theft #SureshGopi's #family #home #CCTV #footage #accused #arriving #out

Next TV

Related Stories
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Dec 23, 2024 09:44 PM

#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട്...

Read More >>
#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

Dec 23, 2024 09:26 PM

#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും...

Read More >>
Top Stories