ആലപ്പുഴ: ( www.truevisionnews.com ) കഞ്ഞിപ്പാടത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.
പുകൈതയാറ്റിൽ കുളിക്കാനിറങ്ങിയ വട്ടയാൽ സക്കറിയ ബസാറിൽ മാഹിൻ (17) ആണ് മരിച്ചത്.
ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മാഹിൻ.
പ്രദേശവാസികളും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
#PlusOne #student #drowned #Alappuzha #while #taking #bath #friends