വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.
വടകര കരിമ്പനപ്പാലത്താണ് മൃതദേഹം കണ്ടത്തിയത്. മധ്യവയസ്കരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ആണെന്നാണ് പോലീസിന്റെ നിഗമനം .
ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ട വാഹനം സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത് . വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
#Two #dead #bodies #caravan #parked #Vadakara