ദില്ലി : ( www.truevisionnews.com ) മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്.
ഇ വി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവറുടെ പരിചയ കുറവാണ് അപകടകാരണം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി പോയതാണ് ഇത്ര വലിയ അപകടമുണ്ടാക്കിയതൊന്നും പരിശോധന റിപ്പോർട്ട്.
അപകട മരണങ്ങള്‍ ഏഴ് പേരാണ് മരിച്ചത്. 32 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അന്വേഷണത്തിനായി ഇയാളെ ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് നിലവില്‍ പ്രതിക്ക് നേരെ ചുമത്തിയിട്ടുള്ളത്.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) എന്ന സ്വകാര്യ ശൃംഖലയിലെ ബസാണ് നടപ്പാതയിലേക്ക് ഇടിച്ചു കയറി വലിയ അപകടമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
8 കാറുകള്‍, 20 ഓളം ബൈക്കുകള്‍ 3 ഓട്ടോറിഷ എന്നിവയാണ് അപകടത്തില്‍ തകര്‍ന്നത്.
നടപ്പാതയും വാഹനങ്ങളുമെല്ലാം തകര്‍ത്ത് മുന്നോട്ടെത്തിയ വാഹനം ഒരു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് സ്ഥീരികരിച്ചിരുന്നു.
#Busaccident #claimed #seven #police #driver #inexperience #accident #caused #stepping #accelerator #instead