#newbornbabydeath | ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് പ്രസവ വേദന, യുവതി സ്വയം പ്രസവമെടുത്ത കുഞ്ഞ് മരിച്ചു

#newbornbabydeath | ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് പ്രസവ വേദന, യുവതി സ്വയം പ്രസവമെടുത്ത കുഞ്ഞ് മരിച്ചു
Dec 11, 2024 10:40 PM | By Jain Rosviya

തൃശൂര്‍: (truevisionnews.com) തൃശൂര്‍ ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം.

ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.

അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുള്ള കുഞ്ഞ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതിയാണ്.

ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. വൈകിട്ട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ ആണ് വീട്ടിൽ കണ്ടത്.

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒമ്പത് മാസം വളര്‍ച്ച എത്തിയ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.

#While #husband #went #work #labor #pains #woman #gave #birth #child #herself #died

Next TV

Related Stories
#VSivankutty | കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വദിക്കാനും വിമർശിക്കാനുമുള്ള ഇടം - മന്ത്രി വി ശിവൻകുട്ടി

Dec 11, 2024 11:02 PM

#VSivankutty | കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വദിക്കാനും വിമർശിക്കാനുമുള്ള ഇടം - മന്ത്രി വി ശിവൻകുട്ടി

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ചടങ്ങിൽ ആശംസകൾ...

Read More >>
#KSudhakaran | തോട്ടട എസ്എഫ്ഐ അക്രമം കിരാതം; ക്രിമിനല്‍ സഖാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം -കെ.സുധാകരൻ

Dec 11, 2024 10:55 PM

#KSudhakaran | തോട്ടട എസ്എഫ്ഐ അക്രമം കിരാതം; ക്രിമിനല്‍ സഖാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം -കെ.സുധാകരൻ

ജനാധിപത്യ സംവിധാനത്തിൽ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന കമ്മ്യൂണിസറ്റ് ഫാസിസത്തിന്റെ തുടർച്ചയാണ് ഈ അക്രമം....

Read More >>
 #SupremeCourt| 'ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയം'; നടി സുപ്രീംകോടതിയില്‍

Dec 11, 2024 10:14 PM

#SupremeCourt| 'ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയം'; നടി സുപ്രീംകോടതിയില്‍

മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നതെന്നും നടി പറഞ്ഞു....

Read More >>
#straydog | സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരിക്ക്

Dec 11, 2024 09:46 PM

#straydog | സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരിക്ക്

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു...

Read More >>
#porcupine | മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

Dec 11, 2024 09:40 PM

#porcupine | മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

മുള്ളന്‍പന്നിയെ നാടന്‍തോക്കുപയോഗിച്ച് വേട്ടയാടി കൊന്നശേഷം വീട്ടില്‍ കൊണ്ടുവന്ന് പാകംചെയ്ത് ഭക്ഷിച്ചെന്നാണ്...

Read More >>
Top Stories

Entertainment News