കണ്ണൂർ: ( www.truevisionnews.com ) കോണ്‍ഗ്രസിന്റെ ഓഫിസുകള്‍ പൊളിച്ചാല്‍ തിരിച്ചും അതുപോലെ ചെയ്യാന്‍ അറിയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ ഓഫിസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ 10 പിള്ളേരു മതി.
സിപിഎം ഓഫിസ് തിരിച്ചു പൊളിക്കണോ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഇന്നലെ രാത്രി തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ അതിന് കോണ്‍ഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. തങ്ങളുടെ പത്ത് പിള്ളേരെ രാത്രി അയച്ചാല്‍ സിപിഐഎമ്മിന്റെ ഓഫീസ് കെട്ടിടങ്ങള്‍ പൊളിക്കാം.
തങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സിപിഐഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയണം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് കാണിച്ചു തരാമെന്നും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂർ പിണറായി വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫിസാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫിസിന്‍റെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്തു. വാതിൽ തീവച്ച് നശിപ്പിക്കാനും ശ്രമിച്ചു.
എന്നാൽ തീ കാര്യമായി പടർന്നില്ല. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും വലിച്ചിട്ട നിലയിലായിരുന്നു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്ഥലം സന്ദർശിച്ച പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.
#'Do #you #want #demolish #CPM #office #Ten #Congressmen #enough #demolish #overnight #challenged #KSudhakaran