കൊല്ലം: ( www.truevisionnews.com) കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.
തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ തലക്കും കൈകൾക്കും അടക്കം പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. രാവിലെ ഒമ്പത് മണിക്കാണ് നെടുമ്പനയിലെ ജനത വായനശാലക്ക് മുന്നിൽ വെച്ച് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കടിച്ച് വലിക്കാൻ ശ്രമിച്ചു. മുത്തച്ഛനാണ് നായെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.
#three #year #old #girl #who #was #walking #with #her #grandfather #attacked #straydog #Head #arm #injuries