കൊച്ചി: (truevisionnews.com) കണ്ണൂര്‍ എ.ഡി.എം.ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലാപാതകമാണെന്ന് സംശയിക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും ബന്ധുക്കള്‍ വരാന്‍ വൈകിയതിനാലാണ് ഇന്‍ക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തില്‍ നടത്തിയതെന്നും പോലീസ്.
സി.സി.ടി.വി.ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കൃത്യമായി ശേഖരിച്ചിട്ടുണ്ടെന്നും പ്രതിയായ പി.പി.ദിവ്യ, കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തന്‍ എന്നിവരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളൊക്കെ ശേഖരിച്ച് പരിശോധന നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ.ശ്രീജിത് കൊടേരി എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി.നാരായണന്‍ വഴി ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം.അല്ലെന്നും പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലെ ഒരോ ആരോപണവും അക്കമിട്ട് നിഷേധിക്കുകയാണ് സത്യവാങ്മൂലത്തില്‍.
അന്വേഷണം വേഗം പൂര്‍ത്തിയാക്കി പ്രതികളെ പിടികൂടേണ്ടതുണ്ടെന്നും അതിനാല്‍ സി.ബി.ഐ.അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ഡി.ഐ.ജി.യുടെ മേല്‍ നോട്ടവുമുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ നോര്‍ത്ത് സോണ്‍ ഐ.ജി.യ്ക്ക് അന്വേഷണ പുരോഗതിയും അറിയിക്കുന്നുണ്ട്.
#ADM #death #police #evidence #including #CCTV #footage #properly #collected