കൂത്തുപറമ്പ് : (www.truevisionnews.com) നെഞ്ചുവേദന വരുമ്പോൾ ഗ്യാസാണെന്ന് പറഞ്ഞ് നിസ്സാരമായി തള്ളും, ഒടുവിൽ ഇന്ന് ഹൃദയാഘാതത്താൽ ആ ജീവതുടിപ്പ് നിലച്ചു.
ഫസീലയുടെ വേർപാട്, നാടിനാകെ കണ്ണീരായി. മൈലുള്ളി പോസ്റ്റോഫീസിന് സമീപം ആയിഷ വില്ലയിൽ പരേതരായ മഹമൂദ് - ഐസു എന്നിവരുടെ മകൾ സി കെ ഫസീല (36) ആണ് ഇന്ന് അന്തരിച്ചത്.
90 ശതമാനം ഹൃദയ രക്തകുഴലുകൾ ബ്ലോക്കായതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
മരണ വിവരം അറിഞ്ഞ് ഗൾഫിലായിരുന്ന ഭർത്താവ് കിണവക്കൽ സ്വദേശി ഷബീർ ഇന്ന് രാത്രി നാട്ടിലെത്തി.
അല്പസമയം മുമ്പ് ഏവരുടെയും പ്രിയപ്പെട്ടവൾക്ക് കണ്ണീരിൽ കുതിന്ന യാത്രാമൊഴി നൽകി.
മക്കൾ: ഐനി(14) മുഹമ്മദ് ഐമൻ (13).സഹോദരങ്ങൾ: റംല, സുബൈറ, സലീം, മുനീറ, ഫിറോസ്, ഷഹീർ.
#heartattack #Faseela #departure #brought #tears #whole #country