കൊല്ലം: (truevisionnews.com) ഇത്തവണത്തെ 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യശാലി കൊല്ലം സ്വദേശി ദിനേശ് കുമാറാണ്. ഇന്നലെയാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ പ്രഖ്യാപിച്ചതെങ്കിലും ഇന്നാണ് ദിനേശ് തനിക്ക് വന്ന ഭാഗ്യം പുറംലോകത്തെ അറിയിച്ചത്.
12 കോടിയിൽ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാൽ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും.
ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജൻസി വ്യവസ്ഥയിലാണ് ജയകുമാർ ലോട്ടറീസിൽ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കൽ ഉണ്ടായിരുന്നു.
ഇതിൽ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷൻ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകൾ കൂട്ടമായി വാങ്ങിയതിനാൽ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ.
#Pooja #Bumper #lucky #winner #get #another #one #crore #rupees #because!